ആറ്റിങ്ങൽ: തിരുവനന്തപുരത്ത് ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ആറ്റിങ്ങൽ അവനവഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ അനൂപ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Advertisements
തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ അനൂപിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ ആണ്. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. അവനവഞ്ചേരി സ്കൂൾ വാൻ ഡ്രൈവർ കൂടിയാണ് മരണപ്പെട്ട അനൂപ്.