കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ സംസ്കാരം ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. ഞായറാഴ്ച 12 ന് ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നാളെ ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് അഞ്ചു വരെ ചങ്ങനാശേരിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലും ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Advertisements