അഞ്ചിൽ ആറാടി ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചെൽസിയ്ക്കും ആഴ്‌സണലിനും അഞ്ചു ഗോൾ വിജയം; ടോട്ടനത്തിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചിൽ ആറാടി മുൻ നിര ടീമിൽ. ആഴ്‌സണലും ചെൽസിയുമാണ് അഞ്ചടിച്ച് മുന്നിലേയ്ക്ക് പാഞ്ഞെത്തിയത്. ടോട്ടനത്തിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ സിറ്റി അപ്രതീക്ഷിതമായി പിന്നിലേയ്ക്ക് ഇറങ്ങി.

Advertisements

വെസ്റ്റ് ഹാമിനെയാണ് ചെൽസി അടിച്ചു തകർത്തത്. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ചെൽസിയുടെ വിജയം. ആറാം മിനിറ്റിൽ പക്വേറ്റയുടെ ഗോളിൽ വെസ്റ്റ് ഹാം ലീഡ് എടുത്തെങ്കിലും 15 ആം മിനിറ്റിൽ പെഡ്രോ തുടങ്ങിവച്ച ഗോളടി 58 ആം മിനിറ്റിൽ കാലോബാഹ് പൂർത്തിയാക്കി. നെറ്റോ (23), ഫെർണ്ണാണ്ടസ് (34), കായ്‌സെയ്‌ഡോ (54) എന്നിവരാണ് ചെൽസിയുടെ പട്ടിക തികച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച നടന്ന അവസാന മത്സരത്തിൽ ചെൽസി ലീഡ്‌സിനെയാണ് തകർത്തു തരിപ്പണമാക്കിയത്. ഗയോക്കേഴ്‌സും ടിംബറും നേടിയ ഡബിളാണ് ആഴ്‌സണലിന് മിന്നും വിജയം നൽകിയത്. 34 ആം മിനിറ്റിൽ ടിംബേഴ്‌സാണ് ആഴ്‌സണലിനായി ആദ്യ ഗോൾ നേടിയത്. ബുഖായോ സാഖ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ രണ്ടാം ഗോൾ നേടി. 48 ആം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇൻജ്വറി ടൈമിൽ പെനാലിറ്റിയിടലൂടെയുമാണ് ഗയോക്കേഴ്‌സ് പട്ടിക തികച്ചത്. 56 ആം മിനിറ്റിൽ നേടിയ ഗോളിലൂടെ ടിംബേഴ്‌സ് ഡബിൾ പൂർത്തിയാക്കി.

ഇക്കുറി എങ്കിലും കിരീടം ലക്ഷ്യമിട്ടിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ടോട്ടനം വൻ തിരിച്ചടിയാണ് നൽകിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടനം വിജയം സ്വന്തമാക്കിയത്. 35 ആം മിനിറ്റിൽ ജോൺസണും, 45 ആം മിനിറ്റിൽ പൗളിൻഹോയുമാണ് ടോട്ടനത്തിന്റെ ഇരട്ടഗോൾ നേടിയത്. ബോൺസ്മൗത്ത് എതിരില്ലാത്ത ഒരു ഗോളിന് വോൾഹാംപ്ടൺ വാണ്ടറേഴ്‌സിനെയും, ബെന്റ് ഫോർഡ് ആസ്റ്റൺവില്ലയെ എതിരില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചു. സണ്ടർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബർണലി തോൽപ്പിച്ചത്.

Hot Topics

Related Articles