തിരുവല്ല:
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ (ഡയറ്റ്) പ്രിൻസിപ്പൽ അവധിയെടുത്തതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് എൻ ജി ഒ യൂണിയനും കെ എസ് ടി എ യും സംയുക്തമായി പ്രകടനം നടത്തി. പ്രിൻസിപ്പലിൻ്റെ ചുമതല ചെങ്ങന്നൂർ ഡയറ്റ് പ്രിൻസിപ്പലിന് നൽകി സർക്കാർ ഉത്തരവായെങ്കിലും പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റെടുക്കാൻ വിസമ്മതിച്ചതാണ് ശമ്പളം മുടങ്ങാൻ കാരണം. ഇത് മൂലം മുപ്പതോളം വരുന്ന അധ്യാപകരും മിനിസ്റ്റീരിയൽ ജീവനക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജി ശ്രീരാജ്, ഏരിയ സെക്രട്ടറി ബി സജീഷ് എന്നിവർ സംസാരിച്ചു.
Advertisements