പാലക്കാട് ലക്കിടിയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ജീവനൊടുക്കി; മൂന്നു പേർ തല്ക്ഷണം മരിച്ചു; ഒരാളുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു

പാലക്കാട്: ലക്കിടിയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ജീവനൊടുക്കി. കുടുംബാംഗങ്ങളായ മൂന്നു പേർക്കൊപ്പമാണ് ഇയാൾ പുഴയിൽ ചാടിയത്. കൊലക്കേസിന്റെ വിചാരണയെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൂത്തുപാത സ്വദേശി അജിത്,ഭാര്യ ബിജി,മകൾ പാറു എന്നിവരാണ് മരിച്ചത്.

Advertisements

അജിത്തിന്റെ മറ്റൊരു മകൾ അശ്വനന്ദയും പുഴയിൽ ചാടിയെങ്കിലും കണ്ടെത്താനായില്ല. 2012ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles