യുദ്ധഭൂമിയിൽ നിന്നും ആശ്വാസ വാർത്ത; മണിക്കൂറുകൾക്കകം ആദ്യ എയർ ഇന്ത്യ വിമാനം മുംബൈയിൽ എത്തും; മലയാളികൾ അടക്കം 470 പേർ സംഘത്തിൽ

മുംബൈ: യുക്രൈനിൽ നിന്ന് പുറപ്പെട്ട ആദ്യ ഇന്ത്യൻ സംഘം റൊമേനിയയിലെ വിമാനത്താവളത്തിലെത്തി. മലയാളികൾ ഉൾപ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ ഭീതിയിലാണ് ഖാർക്കീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. നിരവധി വിദ്യാർത്ഥികൾ മണിക്കൂറുകളായി ബങ്കറുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.

Advertisements

പലയിടത്തും ചുറ്റും നിരന്തരം സ്ഫോടനങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിലക്കയറ്റവും കടകളിൽ സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം വിദ്യാർത്ഥികൾ ആശങ്കയിലാണ്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യൻ എംബസിയുടെ നിർദേശം ലഭിക്കാതെ അതിർത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശമുണ്ട്. നിർദേശം ലഭിക്കാത്തവർ നിലവിൽ തുടരുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത് എന്നും എംബസി നിർദേശിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുക്രൈൻ തലസ്ഥാനമായ കീവിന് 8 മൈൽ അകലെ അതിശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. കീവിലെ തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കാനാണ് റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യം. വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും സമീപം സ്ഫോടന പരമ്ബരകൾ നടക്കുകയാണ്. കീവിൽ റഷ്യൻ സേന മെട്രോ സ്റ്റേഷൻ തകർത്തെന്നാണ് റിപ്പോർട്ട്. റഷ്യയുടെ ഇല്യൂഷൻ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈൻ അവകാശവാദം. ഡൈസയിൽ നിന്ന് വിദേശ ചരക്ക് കപ്പലുകൾ റഷ്യ തകർത്തെന്ന് യുക്രൈൻ സ്ഥിരീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.