കോട്ടയം : ഡോ. സാം കടമ്മനിട്ട രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായി എത്തുന്ന ‘സെബിച്ചന്റെ സ്വപ്നങ്ങൾ’ എന്ന സിനിമയുടെ ഗാനങ്ങൾ ഫെബ്രുവരി 24 തിങ്കളാഴ്ച പുറത്തിറങ്ങും.
വൈകിട്ട് 7:30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാർ ഗാനങ്ങൾ പുറത്തിറക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിലെ രണ്ട് ഗാനങ്ങളിൽ ഒന്ന് ജയകുമാർ ആണ് രചിച്ചിരിക്കുന്നത്.
സാം കടമ്മനിട്ടയാണ് സംഗീതം.
കെസ്റ്റർ ആൻ്റണി, സൗമ്യാ ജോസ്, വൈഷ്ണവ് ഗിരീഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ക്വീൻസി മാത്യുസ് , സുനിൽ സുഖദ, പ്രമോദ് വെളിയനാട്, സ്റ്റീഫൻ ചെട്ടിക്കൻ, ജിഷ രജിത്ത്, ജോ സ്റ്റീഫൻ, കടമ്മനിട്ട കരുണാകരൻ, നിബു സാം ഫിലിപ്പ്, സുബൈർ സിന്ദഗി എന്നിവരും വിവിധ വേഷങ്ങളിൽ എത്തുന്നു.
ദീപ്തി ലൂക്ക് നിർമ്മാണം നിർവഹിക്കുന്നു.
സുനീഷ് കണ്ണനാണ് ക്യാമറ.
ഷിജു ജി ബാലൻ സുബൈർ സിന്ദഗി, മാളൂസ് കെ പി തുടങ്ങിയവർ അണിയറ പ്രവർത്തകരാണ്.
ഹോങ്കോങ്ങിലാണ് ഒരു ഗാനം ചിത്രീകരിച്ചിട്ടുള്ളത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു ഗാനം ഒരുക്കിയിട്ടുള്ളത്.
ബാല്യത്തിൽ തന്നെ അനാഥനാക്കപ്പെട്ട സെബിന്റെയും അനാഥാലയത്തിൽ വളർന്ന ജാൻസിയുടെയും കഥ പറയുന്ന ചിത്രമാണ് ‘സെബിച്ചന്റെ സ്വപ്‌നങ്ങൾ’.
സെബിച്ചനായി ഡോ.സാം കടമ്മനിട്ടയും, ജാൻസിയായി ക്യൂൻസി മാത്യൂസും അഭിനയിച്ചിരിക്കുന്നു. ചിത്രം വിഷുവിനു ശേഷം തിയറ്ററുകളിൽ എത്തും. എ. എസ്. ദിനേശാണ് പി. ആർ. ഓ