കുറവിലങ്ങാട്: ദേവമാതാ കോളേജ് പി.ജി. അസോസിയേഷൻ, സ്റ്റുഡൻസ് യൂണിയൻ, വിമൻസ് ഫോറം, റീഡേഴ്സ് ആൻഡ് ലിറ്റററി ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിറവ് 2025 എന്ന ടാലൻറ് ഫെസ്റ്റിന്റെ ഭാഗമായി മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണസ്വാമി നാളെ 1. 30 ന് ദേവമാതായിലെ അക്കാദമികസമൂഹത്തെ അഭിസംബോധന ചെയ്യും. തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കും.
കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ .ഫാ. ഡിനോയ് കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, പ്രോഗ്രാം കോഡിനേറ്റർ നിഷ കെ. തോമസ് തുടങ്ങിയവർ സംസാരിക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന നൃത്തോത്സവം ചിലമ്പ് തുടങ്ങിയവ ഇതിൻറെ ഭാഗമാണ്.