തിരുവല്ല : പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവവും കാവടിയാട്ടവും കാവടി വിളക്കും. 2025 ഫെബ്രുവരി 25, 26, തീയതികളിൽ. ഫെബ്രുവരി 25 രാവിലെ ഗണപതി ഹോമം, ശിവപുരാണ പാരായണം, ഉച്ചയ്ക്ക് ഒന്നിന് സൗന്ദര്യലഹരി പാരായണം, 7 30ന് കാവടി വിളക്ക് എരുമായിക്കോട്ട് ഇല്ലത്തുനിന്നും ആരംഭിച്ചു ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ദീപാരാധനക്കുശേഷം അന്നദാനം, 9. 30ന് തിരുവാതിരകളി. ഫെബ്രുവരി 26 രാവിലെ ഗണപതി ഹോമം, ഏഴിന് സഹസ്ര കലശ പൂജ, 8 30ന് സഹസ്ര കലശാഭിഷേകം ആരംഭം, വൈകിട്ട് നാലിന് കാവടിയാട്ടം പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 7 30 മുതൽ നാട്യാർപ്പണം, 9. 30ന് കരോക്കെ ഗാനമേള, രാത്രി 12ന് മഹാശിവരാത്രി പൂജയും അഭിഷേകവും.
പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവവും കാവടിയാട്ടവും കാവടി വിളക്കും 25 നും 26 നും
