തിരുവല്ല :
തിരുവല്ല അസംബ്ലി മണ്ഡലത്തിൽ പുതുതായി പണി കഴിക്കപ്പെട്ട കടപ്ര, തിരുവല്ല, കുന്നന്താനം എന്നീ 3 വില്ലേജാഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ. നാളെ ഇവ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. റവന്യുമന്ത്രി കെ രാജൻ രാവിലെ 10.30 ന് കടപ്രയിലും 11.30 ന് തിരുവല്ലയിലും 2 ന് കുന്നന്താനത്തും ഉദ്ഘാടന കർമ്മങ്ങൾ നിർവ്വഹിക്കും. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനാകും. ജില്ലാ കളക്ടറും വിവിധ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും ചടങ്ങുകളിൽ സംബന്ധിക്കും. സംസ്ഥാനത്തെ വില്ലേജ് ആഫീസുകൾ സ്മാർട്ട് വില്ലേജ് ആഫീസുകളാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. തിരുവല്ല മണ്ഡലത്തിൽ കുറ്റൂരിലാണ് ഇനി സ്വന്തമായി വില്ലേജ് ആഫീസ് കെട്ടിടം പണിയാനുള്ളത്.
തിരുവല്ല നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫീസുകൾ നാളെ തുറന്നു കൊടുക്കും

Advertisements