പോപ്പ് ഫ്രാൻസിസിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; ഗുരുതരാവസ്ഥ മറികടന്നിട്ടില്ലന്ന് വത്തിക്കാൻ

വത്തിക്കാൻ: പോപ്പ് ഫ്രാൻസിസിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് വത്തിക്കാൻ. എന്നാൽ പോപ്പ് ​ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. ശ്വാസകോശത്തേയും കിഡ്നിയേയും രോ​ഗം ബാധിച്ചതിനാൽ പോപ്പിന്റെ നില ​ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാൻ അറിയിച്ചിരുന്നു. എന്നാൽ വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

Advertisements

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആശുപത്രി മുറിയിൽവെച്ച് മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ചികിത്സയിൽ കഴിയവെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘കുറച്ച് ദിവസങ്ങളായി സ്‌നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ നിങ്ങള്‍ എല്ലാവരെയും മാതാവിന്‍റെ മധ്യസ്ഥതയില്‍ ഏല്‍പ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, മാര്‍പാപ്പ പറഞ്ഞു.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ശ്വാസകോശത്തെ ന്യൂമോണിയ ബാധിച്ചിരുന്നു. മാർപാപ്പ ആരോ​ഗ്യത്തോടെ തിരിച്ചുവരുന്നതിനായി ലോകം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.

Hot Topics

Related Articles