കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സിനുള്ളിൽ മോഷണശ്രമം: തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഫെബ്രുവരി 24 ന് രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ശ്യാംകുമാർ കെ.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles