തിരുവനന്തപുരം : നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും മദ്യം നൽകി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതി മുന്ന് വർഷത്തിന് ശേഷം പിട്ടിയിൽ. വയനാട് വൈത്തിരി അച്ചൂരം വില്ലേജ് രണ്ടാം വാർഡിൽ മുക്രി ഹൗസിൽ വീണോട് കല്പറ്റ വഴി ഹാരിസി (40) നെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ലാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയെ വിവാഹം കഴിച്ചു കൊള്ളാമെന്നു ബാംഗ്ലൂർ ജോലി ശെരിയാക്കി കൊടുക്കാമെന്നും പ്രതി വാഗ്ദാനം ചെയ്തിരുന്നതായി പറയുന്നു. തുടർന്ന് , പരാതിക്കാരി ജോലി ചെയ്യുന്ന എം എൽ എ ഹോസ്റ്റൽ ലെ മലബാർ കിച്ചൻ എന്ന കാന്റീൻ ന്റെ ബാത്റൂമിൽ കയറി ഡ്രസ്സ് മാറുകയായിരുന്ന പരാതിക്കാരിയുടെ ഫോട്ടോകൾ എടുത്തു ഭീഷണി പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
ഈ പീഡന വീഡിയോ എടുത്ത് പരാതിക്കാരിയുടെ വാട്സ് ആപ്പ് നമ്പറിൽ അയച്ചു കൊടുത്തു. തുടർന്ന് പരാതിക്കാരിയെ മദ്യം കുടിപ്പിച്ചും വീഡിയോ ബന്ധുക്കൾക്ക് അയച്ചു കൊടുക്കും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയും പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി മൂന്ന് വർഷത്തിന് ശേഷം ആണ് മ്യൂസിയം പോലീസ് പിടിയിലാകുന്നത്. ഡി സി പി ബി വി വിജയ് ഭരത് റെഡിയുടെ നേതൃത്വത്തിൽ എ സി പി സ്റ്റുവെർട്ട് കീലർ , എസ് എച്ച് ഒ വിമൽ, എസ് ഐ മാരായ വിപിൻ, ഷിജു, ആശ ചന്ദ്രൻ , സിവിൽ പൊലീസ് ഓഫിസർമാരായ അജിത്കുമാർ, സന്തോഷ്, ബിനു , ഷിനി, ശരത്, സുൽഫിക്കർ ,എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.