കൂട്ടിക്കൽ: അർധരാത്രിയിൽ തേൻ പുഴഈസ്റ്റിൽ വൻ തീപിടുത്തം വ്യാപാരസ്ഥാപനങ്ങളും പുരയിടവും കത്തിനശിച്ചു. കുട്ടിക്കൽ പഞ്ചായത്തിലെ തേൻ പുഴ ഈസ്റ്റിൽ ഗവ. ആശുപത്രിക്ക് എതിർവശം പൂപ്പാടി റഹിമിൻ്റെ പലചരക്കു കട, മഠത്തിൽ സലിമിൻ്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവ ഭാഗികമായും ഇതോട് ചേർന്നുള്ള പുരയിടവുമാണ് കത്തി നശിച്ചത്.
Advertisements
രാത്രി 12 മണി യോടെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. നാട്ടുകാരും കാഞ്ഞിരപ്പള്ളിയിൽ അഗ്നി രക്ഷ സേനയും എത്തിയാണ് തീ കെടുത്തിയത്. വലിയ നഷ്ടമാണ് സംഭവിച്ചത്.