പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ നിർത്തിയിട്ട സർക്കാർ ബസ്സിൽ 26 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ദത്താത്രേയ ഗഡെ (37) ആണ് അറസ്റ്റിലായത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണം, കവർച്ച, പിടിച്ചുപറിക്കൽ തുടങ്ങി അര ഡസൻ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡ്രോൺ അടക്കം ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിൽ പൂനെ ജില്ലയിലെ ഷിരൂരിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ.
ഫെബ്രുവരി 26ന് പുലർച്ചെ ബസ് കാത്തു നിൽക്കുമ്പോഴാണ് 26 കാരിയെ മറ്റൊരു ബസിന്റെ കണ്ടക്ടർ എന്ന വ്യാജന കൂട്ടിക്കൊണ്ടുപോയി ദത്താത്രേയ ഗഡെ ബലാൽസംഗം ചെയ്തത്. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വെച്ചായിരുന്നു ബലാൽസംഗം. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതി. ഇവടെയെത്തിയ പ്രതി സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്ന് യുവതിയോടെ പറഞ്ഞു. ബസ് വരുന്ന സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കിടന്നിരുന്ന ബസിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് സ്റ്റേഷനു 100 മീറ്റർ അകലെ മാത്രം നടന്ന കൊടും ക്രൂരത വലിയ വിവാദമായതോടെ പൊലീസ് പ്രതിക്കായി വലവിരിച്ചു. വിവിധ ഭാഗങ്ങളിലായി 13 ഓളം സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രതിക്കായി അന്വേഷണം നടത്തിയത്. ഒടുവിൽ ഡ്രോണടക്കം ഉപയോഗിച്ച് ഷിരൂരിലെ കരിമ്പ് പാടങ്ങളിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലാണ് പ്രതി പിടിയിലായത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയുടെ ഫോട്ടോ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ദത്താത്രേയയെ കണ്ടെത്തുന്നവർക്കോ ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്കും ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.