ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ തല ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ചു. പ്രോഗ്രാം വിമൻ ഇന്ത്യ മൂവ്മെന്റ് പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ഷൈല റെഷീദ് ഉൽഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് അമീന നൗഫൽ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സുമയ്യ സ്വാഗതം പറഞ്ഞു.
Advertisements
ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിൽ വിവിധ സെക്ഷനുകളായി ഷെമീമ ഷാനു , റെസിയ ഷെഹീർ , യാസിർ കാരക്കാട് ക്ലാസുകൾ നയിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് മുനിസിപ്പൽ ട്രഷറർ സുഫീന ബഷീർ പ്രോഗ്രാമിന് നന്ദി പറഞ്ഞു.