യു ഡി എഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടും : സി പി ജോൺ

തിരുവല്ല : 2026 ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരള ബാങ്ക് പിരിച്ചുവിട്ടു ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിച്ച് ജീവച്ഛവങ്ങളായി മാറിയ സഹകരണ മേഖലക്കു പുനർജീവൻ നൽകുമെന്ന് യു ഡി എഫ് സംസ്ഥാന സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി പി ജോൺ പ്രസ്താവിച്ചു. പാർട്ടിക്കാർക്ക് കൊള്ളയടിക്കാനുള്ള സംരംഭമായി സഹകരണ മേഖലയെ ഇടതു ഭരണത്തിൽ മാറ്റിയെന്നും ഒരായുസ്സ് കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ച തുക നിക്ഷേപിച്ച സാധാരണക്കാർ തുക തിരികെ കിട്ടാതെ നെട്ടോട്ടമോടുകയാണെന്നും ജോൺ പറഞ്ഞു.

Advertisements

കുറ്റൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തന്നെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്ന കുറ്റക്കാരിൽ നിന്ന് തുക കണ്ടുകെട്ടി ബാങ്കിനെയും നിക്ഷേപകരെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമ സമാധാനം പാടെ തകർന്നു ഇത്രയേറെ അരക്ഷിതാവസ്ഥ ഉണ്ടായ ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും ജോൺ പറഞ്ഞു. കേരളത്തെ സർവ്വസ്പർശിയായി തകർക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ റിക്കാർഡ് ഇട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് കുറ്റൂർ മണ്ഡലം ചെയർമാൻ ജിനു തോമ്പുഴി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ്‌ സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, കെപിസിസി നിർവാഹക സമിതി അംഗം അഡ്വ. റെജി തോമസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി രഘുനാഥ് കുളനട, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ വർഗീസ് ജോൺ, ആർഎസ്പി മണ്ഡലം സെക്രട്ടറി കെ പി മധുസൂദനൻ പിള്ള, സാം ഈപ്പൻ, ജോ ഇലഞ്ഞിമൂട്ടിൽ, ആർ ജയകുമാർ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, യുഡിഎഫ് മണ്ഡലം കൺവീനർ കെ എസ് എബ്രഹാം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പോൾ തോമസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മുളമൂട്ടിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അഭിലാഷ് വെട്ടിക്കാടൻ, വിശാഖ് വെൺപാല, ഹരി പാട്ടപ്പറമ്പിൽ, ജോസ് തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറാട്ട് കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് കെ സി തോമസ്, സുരേഷ് ജി പുത്തൻപുരയ്ക്കൽ, വി എം സദാശിവൻ പിള്ള, ടോണി ഇട്ടി, ശാന്തി പ്രസാദ്, ഉഷ അരവിന്ദ്, ബിന്ദു കുഞ്ഞുമോൻ, സിന്ധു ലാൽ, സാബു കണ്ണാടിപ്പുഴ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.