വൈക്കം മഹാദേവ ക്ഷേത്രത്തിലെ കോടി അർച്ചനയുടെ മണ്ഡപത്തിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി തറക്കല്ലിട്ടു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടത്തിവരുന്ന കോടി അർച്ചനയുടെ മണ്ഡപത്തിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി തറക്കല്ലിട്ടു.
അസിസ്റ്റന്റ് കമ്മീഷണർ എം. ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി,
ദേവസ്വം അസിസ്റ്റന്റ് എഞ്ചിനീയർ ജെസ്‌ന ചാക്യാരത്ത്, വടക്കുപുറത്ത് പാട്ട് – കോടി അർച്ചന കമ്മറ്റി പ്രസിഡന്റ്‌ അഡ്വ. എസ്. സുധീഷ് കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽകുമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു.
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വ്യാഘ്രപാദ ആൽത്തറയുടെ മുമ്പിലായി 750 ചതുരശ്ര അടി വിസ്തീർന്നമുള്ള മണ്ഡപമാണ് കോടി അർച്ചനക്കായി പണികഴിക്കുക.. മണ്ഡപത്തിന് മുകളിലായി ഓലമേഞ്ഞ നെടുംപുരയും നിർമ്മിക്കും.
അതിനും മുകളിലായി 6500 ചതുരശ്ര അടിയിൽ വലിയ പന്തൽ തീർക്കും. മാർച്ച്‌ 16ന് രാവിലെ 7നും 7.30നും ഇടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡപസമർപ്പണം നിർവഹിക്കും.
27 ദിവസങ്ങളിലായിട്ടാണ് കോടി അർച്ചന നടക്കുക. മാർച്ച്‌ 17ന് ചിത്തിര നാളിൽ തുടങ്ങി ഏപ്രിൽ 12ന് അത്തം നാളിൽ അർച്ചന അവസാനിക്കും. ഏപ്രിൽ 13 ന് ക്ഷേത്രത്തിൽ സഹസ്രകലശം നടക്കും. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ 50ഓളം ആചാര്യന്മാരാണ് അർച്ചന നടത്തുക. വേദസാര ശിവസഹശ്ര നാമം ആണ് അർച്ചനക്ക് ചൊല്ലുന്നത്.എല്ലാദിവസവും രാവിലെ 4.30 മുതൽ 5.30 വരെ കലശപൂജ, 5.30 മുതൽ 6 വരെ സൂക്താർച്ചന,6.30 മുതൽ 8.30 വരെ കോടി അർച്ചന,8.30 മുതൽ 9.30 വരെ കലാശാഭിഷേകം,9.30 മുതൽ 11.30 വരെ കോടി അർച്ചന,
വൈകിട്ട് 4.30 മുതൽ 7.30 വരെ കോടി അർച്ചന,
7.30 മുതൽ 8 വരെ വാരമിരിക്കൽ, വേദ സ്തുതി (അകത്തെ മണ്ഡപത്തിൽ) എന്നിങ്ങനെയാണ് കോടി അർച്ചനയുടെ ചടങ്ങുകൾ. ഓരോ ദിവസവും 35പറയോളം ചെത്തി, തുളസി, താമര, കൂവളത്തില,കോളുന്ത് എന്നിവയാണ് അർച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ദിവസവും അർച്ചന പ്രസാദം ഭക്തർക്ക് വിതരണം ചെയ്യും. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് പ്രസാദം തപാൽ വഴി അയച്ചുകൊടുക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 2 മുതൽ 13 വരെ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ടും നടക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.