തിരുവല്ല പുറമറ്റത്ത് 11 കെവി ലൈൻ പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ കരാർ ജീവനക്കാരന് ഷോക്കേറ്റു

തിരുവല്ല : പുറമറ്റത്ത് 11 കെ വി ലൈൻ പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി കരാർ ജീവനക്കാരന് ഷോക്കേറ്റു. കെ എസ് ഇ ബി കരാർ തൊഴിലാളിയായ ഗോപാലകൃഷ്ണൻ എന്നയാൾക്കാണ് ഷോക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ് കുടുങ്ങിക്കിടന്ന ഗോപാലകൃഷ്ണനെ തിരുവല്ല അഗ്നിരക്ഷാസേന ജീവനക്കാരായ സുധീഷ്, മുകേഷ്, ഷിബിൻരാജ് എന്നിവർ റോപ്പിലൂടെ സുരക്ഷിതമായി താഴെ ഇറക്കി. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, സൂരജ് മുരളി, പ്രദീപ്‌, ജയൻ, സൂരജ്, എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles