റാഗിംങ് കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിംങ് കോളേജ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും, ജാമ്യാപേക്ഷ തള്ളിയിരുന്നു.

Advertisements

ഒന്നാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. അഞ്ചുപേരും മൂന്നാം വർഷ നഴ്‌സിംങ് വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്.

Hot Topics

Related Articles