കോട്ടയം: അടുത്തിടെ കൊല്ലത്ത് റെയിൽവേ ട്രാക്കിൽ വൈദ്യുതി പോസ്റ്റ് വച്ചതിന് രണ്ടു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂർ നിരന്തരം റെയിൽവേ ട്രാക്കിൽ കല്ല് വയ്ക്കുന്നതായി കോട്ടയം റെയിൽവേ സംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സംരക്ഷണ സേന അന്വേഷണം നടത്തിയപ്പോഴാണ് താടിയും മുടിയും നീട്ടി വളർത്തിയ ആളെ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ജാർഖണ്ഡുകാരൻ ഏറ്റുമാനൂരിൽ എത്തി റെയിൽവേ ട്രാക്കിൽ കല്ല് വയ്ക്കുന്നത് എന്തിനെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം ഉണ്ടായയത്. റെയിൽവേ ട്രാക്കിൽ നിരന്തരം കല്ല് വയ്ക്കുന്നതായി റെയിൽവേ സംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്
റെയിൽവേ സുരക്ഷാ സേനയുടെ തിരുവനന്തപുരം ഡിവിഷൻ സീനിയർ കമാൻഡന്റ് തൻവി പ്രഫുൽ ഗുപ്‌തെ, അസി. കമ്മീഷണർ എറണാകുളം സുപ്രിയകുമാർ ദാസ് എന്നിവർ ട്രാക്കിൽ പരിശോധന ശക്തമാക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കോട്ടയം ആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ.എസ് സന്തോഷ്, എ.എസ്.ഐ എസ്.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ട്രാക്കിൽ പരിശോധന നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയത്താണ് ഏറ്റുമാനൂരിൽ ട്രാക്കിൽ വീണ്ടും കല്ല് വച്ചതായി കണ്ടെത്തിയത്. ട്രാക്കിൽ കല്ല് കണ്ടെത്തിയതിനു സമീപത്തെ അടിച്ചിറ റെയിൽവേ ട്രാക്കിനു സമീപം മുഷിഞ്ഞ വേഷം ധരിച്ച ഒരാളെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായാണ് കാര്യങ്ങൾ പറഞ്ഞത്. തന്നെ മകനും ഭാര്യയും മർദിക്കുന്നതായും അതുകൊണ്ടു ട്രെയിൻ നിർത്തിച്ച ശേഷം നാട്ടിലേയ്ക്കു മടങ്ങാനാണ് താൻ ട്രാക്കിൽ കല്ല് വച്ചതെന്നും ഇയാൾ പറഞ്ഞു. ഇയാൾ പറഞ്ഞ വിവരങ്ങൾ ചേർത്ത് വച്ച് പരിശോധിച്ച പൊലീസ് സംഘം ഇയാൾ ജാർഖണ്ഡ് കർമ്മലക് റോഡ് കബില്ല ഗിർഡിൽ ശിവകുമാർ സിംങ് (62) ആണ് എന്ന് തിരിച്ചറിഞ്ഞു.
രണ്ട് ഭാര്യമാരുള്ള ഇദ്ദേഹത്തിന്റെ കുടുംബം ജാർഖണ്ഡിൽ തന്നെയുണ്ട് എന്നും കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇദ്ദേഹമെന്നും ആർപിഎഫ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ഒരു മാസക്കാലമായി ഏറ്റുമാനൂർ ഭാഗത്ത് കറങ്ങി നടക്കുകയാണെന്നും മൂന്ന് ദിവസമായി കല്ലുകൾ ട്രാക്കിൽ എടുത്തുവച്ചതെന്നും അദ്ദേഹം സമ്മതിച്ചു. കാരിത്താസിന് സമീപം കെട്ടിടനിർമ്മാ ണവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്ന സുനു എന്ന തൊഴിലാളി ഇയാൾ ട്രാക്കിൽ കല്ല് വയ്ക്കുന്നത് കണ്ടിരുന്നു. തൊഴിലാളി ഇയാളെ തിരിച്ചറിയുകയും ചെയ്തു. മതിയായ ചികിൽസ ലഭിക്കുന്നതിനും പുനരധിവാസത്തിനും ടിയാനെ സർക്കാർ സ്ഥാപനമായ സ്‌നേഹദീപത്തിന് കൈമാറുകയും ചെയ്തു.