സിപിഐ വൈക്കം ടൗൺ സൗത്ത് നോർത്ത് ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി പൊതുസമ്മേളനം നടത്തി : കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്തു

വൈക്കം: രാജ്യത്തെ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കേന്ദ്രമാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ.
സിപിഐ വൈക്കം ടൗൺ സൗത്ത് നോർത്ത് ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅവർ.

Advertisements

ബോട്ട് ജെട്ടി മൈതാനിയിൽ ചേർന്ന സമ്മേളനത്തിൽ സിപിഐ ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി കെ.വി.ജീവരാജൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, ജില്ലാ എക്സിക്യുട്ടീവ്അംഗങ്ങളായ കെ.അജിത്ത്, ടി.എൻ.രമേശൻ, മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, സി.കെ.ആശ എംഎൽഎ, പി.പ്രദീപ്, എൻ.അനിൽ ബിശ്വാസ്, ഡി.രഞ്ജിത്ത്കുമാർ, അഡ്വ.കെ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടന്നു.

Hot Topics

Related Articles