”ആന്‍റി അമേരിക്കന്‍, വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍, മൂന്നാം ലോകത്തെ അമ്മാവന്‍’; വംശീയാധിക്ഷേപം നേരിട്ട് വിവേക് രാമസ്വാമി 

വിവേക് രാമസ്വാമി (39) വാര്‍ത്താ പ്രാധാന്യം നേടിയത് യുഎസ് തെരഞ്ഞെടുപ്പോടു കൂടിയാണ്. ആദ്യം ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്തിന് വേണ്ടി പോരാടി. പിന്നെ ട്രംപിനെ പിന്തുണച്ചു. ട്രംപിന്‍റെ രണ്ടാം വിജയത്തിന് പിന്നാലെ എലോണ്‍ മസ്കിനൊപ്പം ഡോജിന്‍റെ തലവനായി നിയമിതനായി. എന്നാല്‍, അദ്ദേഹം തന്നെ പിന്നീട് ആ നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞു. ഏറ്റവും ഒടുവിലായി വിവേക് വീണ്ടും വാര്‍ത്താ പ്രധാന്യം നേടുന്നത് അദ്ദേഹത്തിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പാരമ്പര്യത്തെ ചൊല്ലി അവഹേളനം നേരിടുകയാണ് ഇന്ന് വിവേക് രാമസ്വാമി. 

Advertisements

നിലവില്‍ ഒഹായോ ഗവര്‍ണറായി മത്സരിക്കുകയാണ് വിവേക് രാമസ്വാമി, സ്വന്തം വീട്ടില്‍ വച്ച് ചെരിപ്പോ, സോക്സോ ധരിക്കാതെ ഒരു ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്ന പഴയ ഒരു വീഡിയോയുടെ ക്ലിപ്പുകൾ പങ്കുവച്ച് കൊണ്ടാണ് വിവേകിനെതിരെ വംശീയാധിക്ഷേപം നടക്കുന്നത്. ഇന്‍റര്‍വ്യൂ ചെയ്യുന്ന ആളുടെ മുന്നിലെ കസേരയില്‍ ചെരിപ്പിടാതെ ഇരിക്കുന്ന വിവേകിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ‘ആന്‍റി അമേരിക്കന്‍’, ‘അപരിഷ്കൃതർ’ തുടങ്ങിയ പദപ്രയോഗങ്ങളാണ് വിവേകിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ‘വിവേക് ഒരിക്കലും ഒഹായോയുടെ ഗവർണറാകില്ല. ഇത് അമേരിക്കയ്ക്ക് സ്വീകാര്യമല്ല.’ വിവേകിന്‍റെ ചിത്രത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് എഴുതി. പിന്നാലെ വിവേകി അധിക്ഷേപിച്ച് കൊണ്ടുള്ള കുറിപ്പുകളായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇത് കിളി പോയ കോടീശ്വരന്‍റെ സ്വഭാവമല്ല. മറിച്ച് ഒരു മൂന്നാം ലോക രാജ്യത്തെ അമ്മാവന്‍റെ ഊർജ്ജമാണ്.’ ഒരു കാഴ്ചക്കാരന്‍ വംശീയാധിക്ഷേപം നടത്തി. ‘വിവേക് നഗ്നപാദരായി വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്നു. അപരിഷ്കൃതൻ,’ നേരത്തെ വിവേക് പറഞ്ഞിരുന്ന, അമേരിക്ക ഇടത്തരം നിലവാരത്തെ വിലമതിക്കുന്നുവെന്നും അതിനാൽ ലോകോത്തര എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ കഴിയില്ലെന്ന വാദത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു കാഴ്ചക്കാരന്‍ എഴുതി. 

മിക്ക കുറിപ്പുകളും വിവേകിന്‍റെ ഇന്ത്യന്‍ വംശപാരമ്പര്യത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ളതായിരുന്നു. അതേസമയം ചിലര്‍ വിവേകിനെ പിന്തുണച്ച് കൊണ്ടും രംഗത്തെത്തി. തങ്ങളും സ്വന്തം വീട്ടിനുള്ളിൽ ചെരിപ്പുകൾ ഉപയോഗിക്കാറില്ലെന്ന് അവരെഴുതി. 

Hot Topics

Related Articles