റിയാദ്: സൗദി അറേബ്യക്കെതിരെ വിദേശങ്ങളിൽ ബാഹ്യശക്തികളാൽ സ്വാധീനിക്കപ്പെട്ട് വിമതരായി മാറിയ, എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെടാത്തവർക്ക് മാപ്പ് നൽകാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശം. എംബിസി ചാനലിലെ ‘ഹികായത്ത് വഅദ്’ (പ്രോമിസ് സ്റ്റോറി) എന്ന പരിപാടിയിൽ സംസാരിക്കവെ രാജ്യരക്ഷ തലവൻ അബ്ദുൽ അസീസ് അൽ ഹുവൈരിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ബാഹ്യസ്ഥാപനങ്ങളാൽ ചൂഷണം ചെയ്യപ്പെട്ട വിമതരെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തിടത്തോളം കാലം അനന്തരഫലങ്ങൾ നേരിടാതെ സ്വദേശത്തേക്ക് മടങ്ങാൻ രാജ്യം ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ വഞ്ചിക്കപ്പെട്ടവർക്ക് മാപ്പ് നൽകാനാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവരുടെ എതിർപ്പ് പ്രത്യയ ശാസ്ത്രപരമായ സ്വാധീനത്തിന്റെ തലത്തിൽ തുടരുകയാണെങ്കിലും രാജ്യത്തിനുള്ളിലെ ക്രിമിനൽ കേസുകളിൽ പെടാത്തവരാണെങ്കിൽ അവർക്ക് ഒരു ശിക്ഷയുമില്ലാതെ മടങ്ങിവരാം. അവരുടെ തിരിച്ചുവരവിനെ സൗദി സ്വാഗതം ചെയ്യുന്നു. മടങ്ങിവരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ 990 എന്ന നമ്പറിൽ ബന്ധപ്പെടണം.