കോട്ടയം റബർ ബോർഡിന് സമീപം വിമലഗിരി കത്തീഡ്രൽ റോഡിൽ കോളേജ് വിദ്യാർത്ഥിയുടെ ബൈക്ക് ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം ; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കോട്ടയം : കോട്ടയം റബർ ബോർഡിന് സമീപം വിമലഗിരി കത്തീഡ്രൽ റോഡിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളി എന്നാണ് പ്രാഥമിക വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.കോട്ടയം ബസേലിയസ് കോളേജിലെ എക്കണോമിക്സ് രണ്ടാംവർഷ വിദ്യാർഥിയായ മണികണ്ഠന്റെ ബൈക്കാണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി എട്ടുമണിയോടുകൂടി ആയിരുന്നു അപകടം ഉണ്ടായത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമായി പറയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയുടെ മൃതദേഹം കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements

Hot Topics

Related Articles