ന്യൂഡല്‍ഹി: വളര്‍ത്തുനായകളെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച് മദ്യപസംഘം. ഡെറാഡൂണിലെ ഒരു വിവാഹ സല്‍ക്കാരവേദിയില്‍ വച്ചാണ് കണ്ണ് നിറയ്ക്കുന്ന ക്രൂരത അരങ്ങേറിയത്. വളര്‍ത്തു നായകളെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ നായകള്‍ ശ്രമിക്കുന്നതായും എന്നാല്‍ അവയെ വിടാതെ പിടിച്ച് വെക്കുകയും മദ്യം തൊണ്ടയിലേക്ക് ഒഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോയില്‍, ‘അവയ്ക്ക് പച്ചയായ മദ്യം നല്‍ക്’ എന്ന് പുരുഷന്മാര്‍ പറയുന്നത് കേള്‍ക്കാം. വെള്ളം പോലുള്ള ഒന്നും മദ്യത്തില്‍ ലയിപ്പിച്ചിട്ടില്ല എന്ന് അര്‍ത്ഥം. നായ്ക്കള്‍ക്ക് മദ്യം വളരെ അപകടകരമാണ്, ചെറിയ അളവിലുള്ള മദ്യം പോലും അവരുടെ ജീവന്‍ അപകടത്തിലാക്കിയേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
@rescuebygarima എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കിട്ടത്. പീപ്പിള്‍ ഫോര്‍ ആനിമല്‍സിന്റെ ഔദ്യോഗിക പേജ് വീഡിയോയില്‍ ഒരു കമന്റായി സഹായഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തു. ‘ദയവായി ഞങ്ങളുടെ ഹെല്‍പ്പ് ലൈനില്‍ ഇമെയില്‍ ചെയ്യുക – [email protected], എങ്കില്‍ ഈ ക്രൂരതയ്ക്കെതിരെ നടപടിയെടുക്കാം’ എന്നായിരുന്നു കമെന്റ്. നായകളോട് ക്രൂരത കാണിച്ച ആളുകള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
(വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രം)