ഹജ്ജ് തീർത്ഥാടകരുടെ ല​ഗേജിൽ ഈ വസ്തുക്കൾ ഉൾപ്പെടുത്തരുത്; പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്ത്

റിയാദ്: ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ, നിരീക്ഷണത്തിനായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, റാഡാർ സംവിധാനങ്ങൾ, സ്റ്റൺ ​ഗണ്ണുകൾ, ലേസർ പേനകൾ, ഒളി ക്യാമറകൾ തുടങ്ങി നിരവധി വസ്തുക്കൾ നിരോധന പട്ടികയിൽ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഹജ്ജ് തീർത്ഥാടകർ ല​ഗേജിൽ കരുതാൻ പാടില്ലെന്നും യാത്രക്ക് മുൻപ് തന്നെ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.    

Advertisements

സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ വെബ്സൈറ്റിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കളുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ​ഗ്രാൻഡ് മോസ്കിലേക്ക് പോകുന്ന വിമാന യാത്രക്കാർക്കുള്ള ല​ഗേജ് സംബന്ധമായ മറ്റ് നിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തീർത്ഥാടകർ ചെറിയ ബാ​ഗുകൾ കയ്യിൽ കരുതണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ ബാ​ഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിർദേശത്തിൽ പറയുന്നു. ഹജ്ജ് യാത്ര യാതൊരു വിധ തടസ്സങ്ങളും കൂടാതെ പൂർത്തീകരിക്കുന്നതിൽ ഇത്തരം മാർ​ഗനിർദേശങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.     

Hot Topics

Related Articles