കണ്ണൂർ കരിക്കോട്ടക്കരി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു; കുട്ടിയാനയ്ക്കുള്ളത് ഗുരുതര പരിക്ക് 

കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി വിദ​ഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. 

Advertisements

ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു.താടിയെല്ലിനാണ് മുറിവേറ്റിരിക്കുന്നത്. അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലെത്തിയത്. 

Hot Topics

Related Articles