ജില്ലയിലെ പോഷ് അവലോകനയോഗം ചേര്‍ന്നു

പത്തനംതിട്ട :
പോഷ് ആക്ട് പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ ഓഫീസുകളിലും ഉപകാര്യാലയങ്ങളിലും കമ്മിറ്റി രൂപീകരിച്ച് പോഷ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും സുരക്ഷിത്വബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് പോഷ് ആക്ട്. ആക്ടിന്റെ ലക്ഷ്യം, പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അഡ്വ. ഫാത്തിമ ഷാനവാസ് പരിശീലന ക്ലാസ് നയിച്ചു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ നീതാ ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, വിമന്‍ ഹബ് പ്രതിനിധി രഞ്ജു ആര്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles