കെ ആർ നാരായണൻ അനുസ്മരണം നടത്തി

തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക എസ് എൻ ഡിപി യൂണിയനിലെ അടിയം 221 ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കെ ആർ നാരായണൻ അനുസ്മരണസമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ബാബു കുറുമഠം അധ്യക്ഷത വഹിച്ചു. ബിനീഷ് രവി അനുസ്മരണപ്രഭാഷണം നടത്തി.എം ഏൽ ഏ, പ്രജാസഭഅംഗം, യോഗം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കെ ആർ നാരായണൻറെ -53ആമതു ചരമാവാര്ഷിക ദിനത്തിലാണ് കെ ആർ അനുസ്മരണം നടത്തിയത്. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ പി എൻ, സെക്രട്ടറി ബിജു-പുത്തൻതറ, വനിതാ സംഘം നേതാക്കളായധന്യപുരുഷോത്തമൻ, സലിജ അനിൽകുമാർ,സുമചന്ദ്രൻ, പ്രമീളപ്രസാദ്,അജിത് കാരിവള്ളിൽ, ഷാജി മണലാത്ത, കൃഷ്ണകുമാരി, വത്സ- പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles