വാഷിംങ്ടൺ: അതിരൂക്ഷമായ ആക്രമണം ഉക്രെയിനിൽ നടക്കുന്നതിനിടെ ലോക വേദികളിൽ റഷ്യയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ റഷ്യയെ പിൻതുണയ്ക്കുന്ന മാധ്യമങ്ങളെ ഒറ്റപ്പെടുത്തി രംഗത്ത് എത്തിയത് ഗൂഗിളാണ്. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിൾ ബഹിഷ്‌ക്കരിച്ചത്.
Advertisements
യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയിൽ പ്രതിഷേധിച്ചാണ് ഗൂഗിൾ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ പിന്തുണയുള്ള മാധ്യമങ്ങൾക്ക് പരസ്യവരുമാനം നൽകില്ലെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ഇതിനുമുമ്പായി റഷ്യൻ ചാനലുകളുടെ പരസ്യവരുമാനം യൂട്യൂബ് നിർത്തിവച്ചിരുന്നു. അതേസമയം ഫേസ്ബുക്കും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.