കോഴി ഫാമിൽ കൂട്ടമായെത്തി ആക്രമിച്ച് തെരുവ് നായക്കൾ; 280 വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു; കാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടം; സംഭവം കോഴിക്കോട് 

കോഴിക്കോട്: കൂട്ടമായെത്തിയ തെരുവ് നായകള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റിപറമ്പ്  സ്വദേശി ചോയിമഠത്തില്‍ അംജദ്ഖാന്റെ കോഴികളെയാണ് നായകള്‍ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കോഴികള്‍ കരയുന്ന ശബ്ദം കേട്ട് അയല്‍വാസികളാണ് അംജദ്ഖാനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഫാമില്‍ എത്തി പരിശോധിച്ചപ്പോള്‍ കോഴികളെ ചത്ത നിലയില്‍ കാണുകയായിരുന്നു. 

Advertisements

300 കോഴികളില്‍ 280 ചത്തുവെന്ന് അംജദ്ഖാന്‍ പറഞ്ഞു. നെറ്റ് തകര്‍ത്താണ് അഞ്ചോളം നായകള്‍ ഫാമിനുളളില്‍ കയറിയത്. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട ഒരു മാസം പ്രായമുള്ള കോഴികളെയാണ് കൊന്നത്. കാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമസ്ഥന്‍ പറഞ്ഞു.

Hot Topics

Related Articles