കോട്ടയം : സെക്രട്ടറിയേറ്റ് നടയിൽ കഴിഞ്ഞ 26 ദിവസം ആയി സമരം ചെയ്യുന്ന ആശ പ്രവർത്തകരുടെ ഇത്തവണത്തെ വനിതാ ദിനം സ്ഥാർത്ഥകമാകണമെങ്കിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ രാജീ അനിവാര്യമാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു…. കള്ളങ്ങൾ പ്രചരിപ്പിച്ച് ആശ പ്രവർത്തകരെ നിരന്തരം അപമാനിക്കുകയും, ചർച്ചക്ക് പോലും തയാറാകാതെ ധാർഷ്ട്യം കൈമുതലക്കിയ വീണ ജോർജിൻ്റെ നിലപാടുകൾ കേരള സ്ത്രീസമൂഹത്തിന് അപമാനം ആണ്. പത്ത് വർഷം മുൻപ് ആശാപ്രവർത്തകർക്ക് പ്രതിദിന ശമ്പളം 700 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് മാർച്ച് നടത്തിയ സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരിം മുംഇപ്പോൾ ആശ പ്രവർത്തക സമരത്തെ അപഹസിക്കുന്നതിന് പിന്നിൽ ഭരണകൂട ഭീകരത വെളിവാകുന്നു. തിരുനക്കര ഗാന്ധി സ്ക്വയറിൽ കോട്ടയം വെസ്റ്റ് ജില്ലയുടെ ആശ പ്രവർത്തകർക്ക് പിൻതുണ അർപ്പിച്ചു കൊണ്ടുള്ള മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എസ്. സുരേഷ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗങ്ങളായ കെ ഗുപ്തൻ, ബി. വിജയകുമാർ, എൻ കെ ശശികുമാർ, തോമസ് ജോൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുകുമാർ, എസ് രതീഷ്, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ്, മധ്യമേഖല വൈസ് പ്രസിഡന്റ് ടി എൻ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ പി ഭുവനേഷ്,സിന്ധു കോതശ്ശേരി, ലിജി വിജയകുമാർ, മണ്ഡലം പ്രസിഡന്റ്മാരായ വി പി മുകേഷ്, അശ്വന്ത് മാമലശ്ശേരിൽ, അഭിലാഷ് ശ്രീനിവാസൻ, സിജോ സെബാസ്റ്റ്യൻ, സരുൺ കെ അപ്പുക്കുട്ടൻ, സുമേഷ് കൊല്ലേരി, ജയകൃഷ്ണൻ, ഷാനു വി എസ്, പി ആർ സുഭാഷ്, മറ്റു ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.