വാകത്താനം : വയോധികയുടെ മാല കവർന്ന സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കാഞ്ഞിരംകുളം ചാവടി ഭാഗത്ത് കനാൽ കോട്ടേജിൽ ഷിബു.എസ്. നായർ (47) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ കഴിഞ്ഞ ഫെബ്രുവരി 28ആം തീയതി വാകത്താനം പേരൂർക്കുന്ന് ഭാഗത്ത് വീടിന്റെ മുറ്റത്തുനിന്നിരുന്ന വയോധികയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്തുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അന്വേഷണസംഘം നടത്തിയ തീവ്ര പരിശ്രമത്തിന്റെ ഫലമായാണ് പ്രതിയെ കണ്ടെത്തുവാൻ കഴിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണസംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ അനീഷ് പി.ബി, എസ് ഐ മാരായ അനിൽകുമാർ,ആന്റണി മൈക്കിൾ, സി.പി.ഓ മാരായ മഹേഷ്, സജീവ്, തോമസ് സ്റ്റാൻലി, അജേഷ് പി.ബി, വിപിന്‍ കുമാർ, ശ്യാം, മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കാഞ്ഞിരംകുളം, ആര്യനാട്, നെയ്യാറ്റിൻകര, വെള്ളറട, വിഴിഞ്ഞം, മാറനല്ലൂർ, കഴക്കൂട്ടം, വഞ്ചിയൂർ, ഈരാറ്റുപേട്ട, നെടുമങ്ങാട്, നെയ്യാർ, കുണ്ടറ,കന്യാകുമാരി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.