കുമരകം: ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് ആറാട്ടോടുകൂടി സമാപിക്കും. രാവിലെ ആറ് മണിമുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് 4 ന് ശേഷം ആറാട്ടുബലി, ആറാട്ട് പുറപ്പാട് (ക്ഷേത്രത്തിൽ നിന്നും അപ്സരറോഡിലൂടെ ആറാട്ടുകുളത്തിലേക്കും ആറാട്ടിനു ശേഷം വാഴക്കളം, അമ്മങ്കരി റോഡുവഴി ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. തുടർന്ന് 5 നും 6 നും മധ്യേയാണ് തിരു ആറാട്ട് നടക്കുക. ആറാട്ടു കടവിൽ ദീപാരാധനയ്ക്കും സമൂഹപ്രാർത്ഥനയ്ക്കും ശേഷം തിരിച്ചെഴുന്നള്ളത്ത് നടത്തും.
താലപ്പൊലി, കാവടി, മൈലാട്ടം, ആട്ടക്കാവടി, അഭിഷേക കാവടി, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ അകമ്പടി സേവിക്കും. തുടർന്ന് മംഗളപൂജ പ്രസാദ വിതരണം എന്നിവയും തുടർന്ന് തിരുവരങ്ങിൽ വൈകിട്ട് ഗുരുദേവ കൃതികളുടെ പാരായണം, ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ഗുരുനാമ വൈഖരി, ഏഴുമണിക്ക് തിരുവാതിര, 8 മണി മുതൽ കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന നൃത്തനാടകം “നികുംഭില ” എന്നിവയും നടക്കുന്നതാണ്.