കീവ്: യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമാണെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. യു.കെ. പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സെലന്‍സ്കി ഇക്കാര്യം അറിയിച്ചത്. സെലന്‍സ്കിയുടെ നേൃത്വപാടവത്തെ പ്രകീര്‍ത്തിച്ച ജോണ്സണ് യുദ്ധത്തില്‍ യുക്രൈനുവേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് യു.കെ.സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.
റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കുള്ള ശ്രമം സജീവമായി തുടരുന്നതിനിടെ റഷ്യയുമായി ബലാറസിന്റെ അതിര്‍ത്തിയില്‍വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് സെലെന്‍സ്കി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സെലെന്‍സ്കിയും ബലാറസ് രാഷ്ട്രത്തലവന് അലക്സാണ്ടര്‍ ലുകഷെങ്കോയും ഫോണില്‍ സംസാരിച്ചു. ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബലാറസിന്റെ ഈ അതിര്‍ത്തി പ്രദേശം. ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താമെന്ന് നേരത്തെ റഷ്യ പറഞ്ഞിരുന്നുവെങ്കിലും ഈ നിര്‍ദേശം യുക്രൈന് അംഗീകരിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നിര്‍ബന്ധിത സൈനിക സേവനം പ്രഖ്യാപിച്ച ഉക്രയ്നില്‍ ജനങ്ങള്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യുകയാണ്. ഇവര്‍ക്ക് ആയുധങ്ങളും നല്‍കിയിരുന്നു. സൈനിക സേവനം നടത്തിയിട്ടുള്ള തടവുകാരെയും ഉക്രയ്ന് മോചിപ്പിച്ചിട്ടുണ്ട്. വിദേശ പൗരര്‍ക്കും ഉക്രയ്ന് ജനതയ്ക്കൊപ്പം പോരാടാമെന്നും സെലന്‍സ്കി പറഞ്ഞു. ഞായറാഴ്ച ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യന്‍ ബോംബ്– ഷെല്ലാക്രമണമുണ്ടായി. കീവ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ഫോടനമുണ്ടായി. കഴിഞ്ഞ ദിവസം നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തിങ്കള്‍ രാവിലെവരെ നീട്ടി. ഒഡേസ, മികൊലൈവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പോരാട്ടം രൂക്ഷം.