ആറ്റുകാല്‍ പൊങ്കാല; സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു. 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.

Advertisements

അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11ന് ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) തുറവൂര്‍, മാരാരിക്കുളം, പരവൂര്‍, കടയ്ക്കാവൂര്‍
11- സെക്കന്ദരാബാദ്- തിരുവനന്തപുരം എക്‌സ്പ്രസ് (17230) – ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂര്‍, പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 12-ന് മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് (16348) – കടയ്ക്കാവൂര്‍

12 – മധുര- പുനലൂര്‍ എക്‌സ്പ്രസ് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
12- മംഗളൂരു സെന്‍ട്രല്‍ -കന്യാകുമാരി എക്‌സ്പ്രസ് (16649) – മയ്യനാട്, കടയ്ക്കാവൂര്‍
12 – ഷൊര്‍ണൂര്‍ – തിരുവനന്തപുരം- വേണാട് എക്‌സ്പ്രസ് (16301) – മുരുക്കുംപുഴ
12 – മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് (16605)- മാരാരിക്കുളം
12- നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്- നാഗര്‍കോവില്‍ ടൗണ്‍ വീരനല്ലൂര്‍, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
12- കന്യാകുമാരി- പുനലൂര്‍ പാസഞ്ചർ (56706) നാഗര്‍കോവില്‍ ടൗണ്‍, വീരനല്ലൂര്‍, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
12 – ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (16128)- തുറവൂര്‍, മാരാ രിക്കുളം, അമ്ബലപ്പുഴ, ഹരിപ്പാട്
12- മധുര- തിരുവനന്തപുരം എക്‌സ്പ്രസ് (16344)- പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട
12 – മംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസ് (16603) – തുറവൂര്‍, മാരാരിക്കു ളം, പേട്ട
12- ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12695) – പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, പേട്ട
12- മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630) മയ്യനാട്
12 – മൈസൂര്‍ -തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ( 16315) – തുറവൂര്‍, മാരാരിക്കുളം

13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂര്‍ പാസഞ്ചര്‍ (56706)- ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട്
13- തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12624)-കഴക്കൂട്ടം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്
13- തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696) – കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍
13- നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
13- ഷാലിമാര്‍ -തിരുവനന്തപുരം എക്‌സ്പ്രസ് (22641) – മാരാരിക്കുളം, തുറവൂര്‍
13- തിരുവനന്തപുരം -മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629) – മയ്യനാട്
13- നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
13- കൊല്ലം -ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി

Hot Topics

Related Articles