സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.

Advertisements

ഇന്ന് കേരള തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കടുത്ത വേനലിനിടെയാണ് കൊടും ചൂടിന് ആശ്വാസമായി മഴയെത്തുന്നത്.

Hot Topics

Related Articles