കർഷകരെ കൈവിട്ട് കൃഷി വകുപ്പ്. വിഷു വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷിക്ക് ഒരുങ്ങിയ കർഷകരെ കൃഷി വകുപ്പ് കൈവിട്ടതായീ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. കർഷകർക്ക് യാതൊരു ആനുകൂല്യവും ഈ കൊല്ലത്തെ വിഷു വിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷിക്ക് നൽകുന്നില്ല. പണ൦ ഇല്ല എന്ന പതിവ് പല്ലവി തന്നെയാണ് വകുപ്പ് പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഗുണനിലവാരം ഇല്ലാത്ത ഹൈ ബ്രീഡ് വിത്തുകൾ അന്യ സംസ്ഥാനത്തുനിന്ന് ഇറക്കിയത് വ്യാപക പരാതിക്ക് കാരണമായിരുന്നു.
വകുപ്പ് മന്ത്രിതന്നെ ഈ വിഷയത്തിൽ ഇടപെടുകയു൦ ചെയ്തു. ഇതിൽ പ്രകോപിതരായ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് വിഷു വിപണിയിലേക്കുള്ള വിത്തുകളുടെയു൦ തൈകളുടെയു൦ വിതരണം അട്ടിമറിച്ചതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. വിഷു വിപണിയിൽ വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് നടത്തി വന്ന വിഷു ചന്തകളു൦ നിർത്തലാക്കിയാൽ ഈ കൊല്ലത്തെ വിഷുകണി ഒരുക്കാൻ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭൂമി തരം മാറ്റിയ ഇനത്തിൽ ആയിരത്തി അറുനൂറ്റി ആറു കോടിരൂപ രുപ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് എത്തിയതാണ്. എന്നാൽ ഈ തുക മുഴുവൻ സർക്കാർ വക മാറ്റി ചെലവഴിച്ചിരിക്കുകയാണ് വിഷു വിപണിയിൽ കൃഷി ചെയ്യുന്നതിന് കർഷകർ അടിയന്തര സഹായ നടപടി സ്വീകരിക്കുന്നതിന് വകുപ്പ് മന്ത്രി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.