ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനെ പ്രകാശപൂരിതമാക്കുവാൻ 20 കേന്ദ്രങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു : പ്രൊഫ. ഡോ റോസമ്മ സോണി

അതിരമ്പുഴ : ജില്ലാ പഞ്ചായത്ത്‌ അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട്‌ വിനിയോഗിച്ച് കൂടുതൽ പ്രകാശപൂരിതമാക്കുവാൻ ഇരുപതു കേന്ദ്രങ്ങളിൽ മിനി ഹൈമാസ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി അറിയിച്ചു. മിനി ഹൈമാസ്റ് ലൈറ്റ് പ്രവർത്തന സജ്ജമാക്കുവാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു.പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുവാൻ ഈ വർഷം അതിരമ്പുഴ ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് 20 മിനി ഹൈമാസ്റ് ലൈറ്റ് കൂടി സ്ഥാപിക്കുമെന്ന് ഡോ. റോസമ്മ സോണി അറിയിച്ചു.

Advertisements

അതിരമ്പുഴ, ആർപ്പുക്കര, നീണ്ടൂർ, അയ്മനം എന്നീ പഞ്ചായത്തുകളിലെ കുട്ടികളുടെ ആശുപത്രി ജംഗ്ഷൻ, അമലഗിരി – അമ്മഞ്ചേരി ജംഗ്ഷൻ, കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, ഒറ്റകപ്പിലുമാങ്കൽ ജംഗ്ഷൻ, ചൂരക്കുളം കുരിശടി ജംഗ്ഷൻ, മാന്നാനം ബി. എഡ് കോളേജ് ജംഗ്ഷൻ, ഗുരുമന്ദിരം റോഡ് അഞ്ചാം ലെയിൻ, ലിസ്യു ജംഗ്ഷൻ, തൃക്കേൽ അമ്പലം ജംഗ്ഷൻ, മുണ്ടുവേലിപ്പടി, പനയത്തി കവല, പാറേമാക്കൽ കവല, ചൂരകുളങ്ങര ക്ഷേത്ര ഭാഗം, പനമ്പാലം, കോലേട്ടമ്പലം ജംഗ്ഷൻ, കൈപ്പുഴ, അംബേദ്കർ കോളനി,കരീകുളങ്ങര എൻ. എസ്. എസ് ജംഗ്ഷൻ, കുടമാളൂർ പള്ളി ജംഗ്ഷൻ, പുലിക്കുട്ടിശ്ശേരി തുടങ്ങിയ ഇരുപതു കേന്ദ്രങ്ങളിലാണ് ജില്ലാ പഞ്ചായത്ത് മിനി ഹൈമാസ്റ്റ് അനുവദിച്ചിരിക്കുന്നത്. ഈ മാസം 20 സ്ഥലങ്ങളിലും മിനി ഹൈമാസ്റ് ലൈറ്റ് പ്രവർത്തന ക്ഷമമാകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു

Hot Topics

Related Articles