വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ തലക്കടിച്ചു കൊന്നു; കൊച്ചി മാമലകണ്ടത്ത് ഭർത്താവ് പിടിയിൽ 

കൊച്ചി: കുട്ടമ്പുഴ മാമലകണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് വീട്ടിൽ ആശവർക്കർമാരെത്തിയപ്പോൾ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിജോ അടുത്തുണ്ടായിരുന്നു. 

Advertisements

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. ഭാര്യയെ സംശയാസ്പദമായ സംശയത്തിൽ കണ്ടുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മായ ആദിവാസി വിഭാഗത്തിൽ പെടുന്ന സ്ത്രീയാണ്. ഭർത്താവ് ഇവിടെയായിരുന്നു താമസം. ഇവർക്കൊരു കുട്ടിയുണ്ടെന്നും സംഭവ സമയത്ത് കുട്ടി വീട്ടിലില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. 

Hot Topics

Related Articles