തിരുവനന്തപുരം: സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലില്‍. ആറ്റുകാലില്‍ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കുടല്‍ മാണിക്യം വിഷയത്തിലെ അഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്, ‘ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ’യെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങള്‍ തന്നെ പ്രചരിപ്പിച്ചതല്ലേയെന്നും ചോദിച്ച സുരേഷ് ഗോപി, വിഷങ്ങളെല്ലാം നമുക്ക് പുകച്ച് ചാടിക്കാമെന്നും പറഞ്ഞു.
മഹാകുംഭമേളയെക്കുറിച്ചും ആറ്റുകാല്‍ പൊങ്കാലക്കിടെ സുരേഷ് ഗോപി സംസാരിച്ചു. ടൂറിസം രംഗത്ത് മഹാകുംഭ മേള പഠിപ്പിച്ചത് വലിയ പാഠമാണെന്നും യു പിയുടെ ജി ഡി പി വളർച്ച മോശമെന്ന് പറഞ്ഞവർക്ക് ഒക്കെ ഇപ്പോള്‍ ആശ്ചര്യമായിരിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ടൂറിസം കണക്കുകള്‍ പറയുന്നത് മഹാകുംഭമേള 12 വർഷത്തില്‍ ഒരിക്കല്‍ നടത്തണം എന്നാണ്. ഇതെല്ലാം രാജ്യത്തിന്റെ സമ്ബത്തില്‍ മുതലായി വന്നു ചേരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.