തിരുവല്ല : പഠന പ്രവർത്തനങ്ങളുടെ മികവ് പൊതു സമൂഹത്തിലേക്ക് പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടു വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷത്തെ പഠന മികവ് കലാ പ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്ന പഠനോത്സവം നെടുമ്പ്രം ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികൾ പുതിയ കാവ് ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപക ബിന്ദു കൃഷ്ണ സി, അധ്യാപകരായ ആശ ആർ, ബിന്ദു എൽ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച കലാരൂപങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
Advertisements