കോട്ടയം ഈരയിൽക്കടവിൽ പാടം നികത്തി കല്ലിടിൽ തകൃതി; തരിശിട്ട പാടത്ത് ജെ.സി..ബി ഉപയോഗിച്ച് കരിങ്കല്ലും കെട്ടുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ അനുമതിയോടെയെന്ന് വിശദീകരണം; മറ്റാർക്കും കിട്ടാത്ത അനുമതി ഈ സ്ഥലത്തിന് മാത്രം എങ്ങിനെ കിട്ടിയെന്ന് ചോദ്യം

കോട്ടയം: ഈരയിൽക്കടവിൽ പാടം നികത്തി കല്ലിടീൽ തകൃതി. ജെ.സി.ബി ഉപയോഗിച്ചാണ് ഇവിടെ സജീവമായി പാടം നികത്തിയിരിക്കുന്നത്. ഇത് കൂടാതെ പാടത്തിന്റെ വശങ്ങൾ കല്ലിട്ട് കെട്ടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും പാടം നികത്തൽ ജോലികൾ സജീവമായിരിക്കുന്നത്. ഒരാഴ്ച മുൻപാണ് പൈപ്പിടിലീന്റെ മറവിൽ ഈരയിൽക്കടവിൽ പാടം നികത്തൽ ആരംഭിച്ചത്.

Advertisements

വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും പാടം നികത്താൻ അനുവാദം ലഭിക്കാതിരുന്നതിനെ തുടർന്ന്, കളക്ടറേറ്റിൽ അപേക്ഷ നൽകിയാണ് പാടം നികത്തൽ ജോലികൾ നടത്തിയതെന്നാണ് വിവരം. പ്രദേശത്തെ മറ്റ് പാടം ഉടമകൾക്ക് ആർക്കും നികത്താൻ അനുവാദം ലഭിക്കാതിരിക്കുമ്പോൾ ഇവിടെ മാത്രം പാടം നികത്തൽ തകൃതിയായി നടക്കുകയാണ്. ഇത്തരത്തിൽ പാടം നികത്തൽ നടക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാടശേഖരത്തിന്റെ പച്ചപിടിച്ചു കിടക്കുന്ന ഭാഗം വരെ നികത്തുന്ന ജോലികളാണ് ഇവിടെ പുരോഗമിക്കുന്നത്. രണ്ടാഴ്ച മുൻപാണ് ഇവിടെ പൈപ്പ് ഇടലിന്റെ മറവിൽ പാടം നികത്തൽ ജോലികൾ ആരംഭിച്ചത്. പാടം നികത്തുന്ന ജോലികൾ നടക്കുന്നതായി ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും നിർമ്മാണം പുനരാരംഭിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.