തിരുവല്ല : പുഷ്പഗിരി ആശുപത്രിയിൽ അന്താരാഷ്ട്ര വൃക്കദിനത്തോടനുബന്ധിച്ച് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെയും, ഡയാലിസിസ് നടത്തുന്നവരുടെയും സമ്മേളനം നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്ത യോഗത്തിൽ പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
പുഷ്പഗിരി കോളേജ് ഓഫ് മെഡിക്കൽ സയൻസസ് പ്രിൻസിപ്പാൾ ഡോ. റീന തോമസ്, യൂറോളജി വിഭാഗം മേധാവി ഡോ. നെബു ഐസക് മാമ്മൻ, നേഫ്രോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ജിത്തു കുര്യൻ, തിരുവല്ല മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് എം സലിം, തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, സമന്വയ മതസൗഹാർദവേദി പ്രസിഡന്റ് ആർ ജയകുമാർ, ജനറൽ സെക്രട്ടറി പി എം അനീർ തുടങ്ങിയവർ പങ്കെടുത്തു.
പുഷ്പഗിരി നേഫ്രോളജി വിഭാഗം ഡയാലിസിസ് രോഗികൾക്ക് ജോയ് ആലുക്കാസ് ഹെൽത്ത് ഫൗണ്ടേഷൻ ഡയാലിസിസ് കിറ്റുകളും, സാമന്വയ മത സൗഹാർദ വേദി ഡയാലിസിസ് കൂപ്പണുകളും വിതരണം ചെയ്തു.
പുഷ്പഗിരിയിൽ അന്താരാഷ്ട്ര വൃക്കദിനം ആഘോഷിച്ചു

Advertisements