കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ആലിപ്പുഴ, കണ്ടൻകാവ്, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി,പാത്രപാങ്കൽ, കളപ്പുരയ്ക്കൽപ്പടി, അരീപറമ്പ്,മിനി ഇൻഡസ്ട്രിയൽ ഏരിയ,മൂലേപീടിക ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, കോലേട്ടമ്പലം, അങ്ങാടി, വിമല മിൽക്ക് എന്നീ ട്രാൻസ്ഫോർകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാളികപ്പടി, തട്ടാൻ കടവ്,മാവേലി, മീനടം വെസ്റ്റ്, പുത്തൻപുരപ്പടി, ഞണ്ടുകുളം പാലം, ഞണ്ടുകുളം പമ്പ്, പൊങ്ങമ്പാറ ട്രാൻസ്ഫോർമറുകളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന രാജീവ് ഗാന്ധി , സബീന കോൺവെന്റ് , ജെസ്സ് ,വളയംക്കുഴി , ദീപു , ഇല്ലത്തുപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മാങ്ങാനം ടെമ്പിൾ,പാലക്കലോടിപ്പടി,കൊച്ചുമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ,ലേക്ക്, പള്ളിയിൽ, എസ് എൻ കോളേജ് ചക്രം പടി, ഗൊങ്ങിണി ക്കരി, ബാങ്ക് പടി, കെ വി കെ, കെ റ്റി ഡി സി,ആർ എ ആർ എസ്, വിരിപ്പുകാല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ ,9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായിവൈദ്യുതി മുടങ്ങും. കല്ലറ സബ്‌സ്റ്റേഷൻ :കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണ്ണാറുകുന്ന് ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ്, ജനതാ നഗർ, നെല്ലിത്താനം കോളനി എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles