മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർഥനായോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്നേഹദീപ്തി പ്രാർഥനാസംഗമത്തിന് തുടക്കം. വലിയ നോമ്പ് കാലത്ത് കത്തീഡ്രലിന്റെ വിവിധ കരകളിലായാണ് സ്നേഹദീപ്തി പ്രാർഥനാസംഗമങ്ങൾ നടത്തപ്പെടുന്നത്. “പരിശുദ്ധാത്മ അഭിഷേകവും വിശുദ്ധ കുർബാനാനുഭവവും” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. കത്തീഡ്രൽ സഹവികാരിയും കേന്ദ്ര പ്രാർഥനയോഗം പ്രസിഡന്റുമായ ഫാ. ജെ. മാത്യു മണവത്ത് വെള്ളൂർ നോർത്ത് സെന്റ് മേരീസ് സൺഡേ സ്കൂളിൽ പ്രാർഥനാസംഗമം ഉദ്ഘാടനം ചെയ്തു. ഫാ. ഗീവറുഗീസ് നടുമുറിയിൽ വചന ശുശ്രൂഷ നടത്തി. കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയ, സെക്രട്ടറി പി.എ. ചെറിയാൻ, പ്രാർഥനയോഗം കേന്ദ്ര സെക്രട്ടറി എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഏപ്രിൽ ആറ് വരെ കത്തീഡ്രലിന്റെ വിവിധ കരകളിലായി പ്രാർഥനാസംഗമങ്ങൾ നടത്തും. ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെ തീയതികളിൽ സ്നേഹദീപ്തി സമാപനവും കത്തീഡ്രൽ പ്രാർഥനായോഗം വാർഷിക കൺവൻഷനും മണർകാട് കത്തീഡ്രലിൽ നടത്തും. 15ന് തിരുവഞ്ചൂർ സൗത്ത് സെന്റ് മേരീസ് സൺഡേ സ്‌കൂളിലും 16ന് മണർകാട് ഒന്നാം യൂണിറ്റിന്റെ വാഗമറ്റം സി.സി. ചെറിയാന്റെ ഭവനാങ്കണത്തിലും നടത്തപ്പെടുന്ന വചനശുശ്രൂഷകൾക്ക് ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ നേതൃത്വം നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
22ന് വെള്ളൂർ സൗത്ത് സെന്റ് മേരീസ് സൺഡേ സ്‌കൂളിൽ ഫാ. സനോജ് കുര്യൻ കരോട്ടേക്കുറ്റ്, 23ന് മാങ്ങാനം ചാപ്പലിൽ ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിൽ, 28ന് മാലം മുണ്ടയ്ക്കൽ പി.കെ. ചെറിയാന്റെ ഭവനാങ്കണത്തിൽ ഫാ. സാംസൺ മേലോത്ത്, 29ന് പറമ്പുകര മഠത്തിപ്പറമ്പിൽ എം.എ. മാത്യുവിന്റെ ഭവനാങ്കണത്തിൽ ഫാ. സോബിൻ ഏലിയാസ് അറയ്ക്കൽ ഒഴത്തിൽ, ഏപ്രിൽ നാലിന് അരീപ്പറമ്പ് സെന്റ് മേരീസ് സൺഡേ സ്‌കൂളിൽ ഫാ. സോബിൻ ഏലിയാസ് അറയ്ക്കൽ ഒഴത്തിൽ, ഏപ്രിൽ അഞ്ചിന് കീച്ചാൽ സെന്റ് മേരീസ് സൺഡേ സ്‌കൂളിൽ ഫാ. അഭിലാഷ് വലിയവീട്ടിൽ, ഏപ്രിൽ ആറിന് കുറ്റിയക്കുന്ന് സെന്റ് മേരീസ് സൺഡേ സ്‌കൂളിൽ ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം എന്നിവർ വചന ശുശ്രൂഷകൾ നടത്തും.
ക്യാപ്ഷൻ…
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർഥനായോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്നേഹദീപ്തി പ്രാർഥനാസംഗമം വെള്ളൂർ നോർത്ത് സെന്റ് മേരീസ് സൺഡേ സ്കൂളിൽ കത്തീഡ്രൽ സഹവികാരിയും കേന്ദ്ര പ്രാർഥനയോഗം പ്രസിഡന്റുമായ ഫാ. ജെ. മാത്യു മണവത്ത് ഉദ്ഘാടനം ചെയ്യുന്നു.