തിരുവല്ല :
തകർന്നു കിടക്കുന്ന തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, ബസ് സ്റ്റാൻഡിൽ യാത്രകാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കണമെന്നും. നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും പ്രൈവറ്റ് ബസുകൾക്കുൾ നേരെ പോലീസ്, ആർ റ്റി ഒ അധികാരികൾ അനാവശ്യമായി ചുമത്തുന്ന പെറ്റി ഉൾപ്പെടെയുള്ള നിയമ നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് തൊഴിലാളികൾ തിരുവല്ലയിൽ പണിമുടക്കി തിരുവല്ല നഗരസഭയിലേക്ക്
മാർച്ച് നടത്തി.
മാർച്ച് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുഭാഷ് അദ്ധ്യക്ഷനായി. സി ഐ റ്റി യു ദേശീയ കൗൺസിൽ അംഗം അഡ്വ. ഫ്രാൻസിസ് വി ആന്റണി, യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ആർ മനു, സിപിഐ എം ഏരിയ സെക്രട്ടറി ബിനിൽ കുമാർ, സി ഐ റ്റി യു ഏരിയ സെക്രട്ടറി കെ ബാലചന്ദ്രൻ യൂണിയൻ ഏരിയ സെക്രട്ടറി ജോൺ മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കണ്ണൻ, അനുരാജ് എന്നിവർ സംസാരിച്ചു.