വിചാരധാര കത്തിച്ചു പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

കോട്ടയം:ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർ എസ് എസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ‘ബഞ്ച് ഓഫ് തോട്സ്’ കത്തിച്ചു കൊണ്ട് തുഷാർ ഗാന്ധിയ്ക്ക് ഐക്യദാർഢ്യപ്പെട്ട് കൊണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു.
കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.
ജെ ജി പാലക്കലോടി,ജോർജ്ജ് പയസ്,കെ കെ കൃഷ്ണകുമാർ ജോർജ്ജ് ഫിലിപ്പ്,വിപിൻ അതിരമ്പുഴ,രാഷ്മോൻ ഒത്താറ്റിൽ,
ജെസ്റ്റിൻ പുതുശ്ശേരി,സെബാസ്റ്റ്യൻ ജോയി,ജിതിൻ ജോർജ്ജ്,വിവേക് നാട്ടകം,ജിസൻ ഡേവിഡ്,കരണൻ ടി.
എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles