ഒരു മാസമായിട്ടും വീട്ടിന് പുറത്ത് കാണുന്നില്ല; അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് വീട്ടിനുള്ളില്‍ വളർത്തുനായ്ക്കൾ ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം

സ്വിൻഡൻ : ഇംഗ്ലണ്ടിലെ സ്വിൻഡനിൽ നിന്നുള്ള 45 -കാരിയായ ഒരു സ്ത്രീയുടെ മൃതദേഹം വീട്ടിൽ വളർത്ത് നായ്ക്കൾ ഭാഗികമായി തിന്ന  നിലയിൽ കണ്ടെത്തി.  ഒരു മാസമായി ഇവരുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ  തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനാണ്  ഇവരുടെ മൃതദേഹം വീടിനുള്ളിലെ സ്വീകരണ മുറിയിൽ വളര്‍ത്തുനായ്ക്കൾ ഭക്ഷിച്ച് പകുതിയാക്കിയ നിലയില്‍ കണ്ടെത്തിയത്. ജെമ്മ ഹാർട്ട് (45) എന്നാണ്  സ്ത്രീയുടെ പേരെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Advertisements

ഹാർട്ടിന്‍റെ നായ്ക്കൾ ഇടതടവില്ലാതെ കുരയ്ക്കുന്നത് കേട്ടാണ് അയൽക്കാർ വീടിനുള്ളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. വീടിന്‍റെ മറ്റൊരു കീ കൈവശം ഉണ്ടായിരുന്ന അയൽക്കാരൻ വീട് തുറന്നു അകത്ത് കയറാൻ ശ്രമം നടത്തിയപ്പോഴാണ് വീടിന്‍റെ മറ്റേ കീ  അപ്പോഴും പൂട്ടിൽ കിടക്കുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് സ്ഥലത്തെത്തി വീട് തുറന്നു പരിശോധന നടത്തിയപ്പോഴാണ് നായ്ക്കൾ ഭാഗികമായി ഭക്ഷിച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹത്തിന് സമീപത്തായി ഒരു നായയെയും ചത്ത നിലയിൽ കണ്ടെത്തി. ജീവനോടെ ഉണ്ടായിരുന്ന മറ്റൊരു നായ അവശനിലയിൽ ആയിരുന്നു.

Hot Topics

Related Articles